വാസ്തു ശാസ്ത്രവും ജീവിതവും

 

പ്രപഞ്ചത്തിലെ സർവ്വ ചരാചരങ്ങൾക്കും വസിക്കനുള്ള ഇടമാണ് വാസ്തു അഥവ വീട്. ഒരു

വസതി എന്നത് ഒരു മനുഷ്യന്റെ അവകാശവും അഭിലാഷവുമാണ്. വീട് നിർമ്മിക്കുകയോ വാങ്ങുകയോ ചെയ്യുൾ പ്രധാനമായും മൂന്ന് ഉദ്ദേശങ്ങളാണ് നിറവേറ്റപ്പെടേണ്ടത്. ഉപയോഗം, സംരക്ഷണം, സൗന്ദര്യം എന്നിവയാണ് ആ മൂന്ന് ഉദ്ദേശങ്ങൾ. വീടിന്നുള്ളിൽ നിർവ്വഹിക്കപ്പെടേണ്ട സർവ്വ കർമ്മങ്ങളും പ്രവർത്തികളും ഉപയോഗത്തിൽപ്പെടും. വിശ്രമിക്കുക, ഉറങ്ങുക, ഭക്ഷണം പാകം ചെയ്യുക, പഠിക്കുക, ജോലി ചെയ്യുക, കുട്ടികളെ വളർത്തുക, അച്ഛനമ്മമാരെ സംരക്ഷിക്കുക, സന്തോഷത്തോടെയും സമാധാനത്തൊടുകൂടിയും, ആരോഗ്യത്തോടെയും സുഖമായി ജീവിക്കുക ഇവയെല്ലം ഉപയോഗത്തിൽപ്പെടുത്താം. രണ്ടാമത്തെ ലക്ഷ്യം സുരക്ഷിതത്വം ആണ്. അന്തരീക്ഷത്തിലെ ഇടിമിന്നൽ, മഴ, കാറ്റ്, വെയിൽ, എന്നിവയിൽ നിന്നുമുള്ള സംരക്ഷണം, വന്യജീവികളിൽ നിന്നൊ, തസ്കരന്മാരിൽ നിന്നൊ ഉള്ള ശല്യം ഇവയിൽ നിന്നുമെല്ലാം നമുക്കു സംരക്ഷണം വേണം. മൂന്നാമത്തെ ഉദ്ദേശം നാം പണീയുന്ന വീട് കാണാൻ വളരെ ആകർഷകവും, ഭംഗിയുമുള്ളതുമായിരിക്കണം. രണ്ടാമത്തെയും, മൂന്നമത്തെയും ലക്ഷ്യങ്ങൾ വീടിന്റെ രുപകൽപ്പനയിലുടെയും,  ഉത്തമ നിലവരമുള്ള ദ്രവ്യങ്ങളുടെ ഉപയോഗത്തിലുടെയും, നല്ല കർമ്മാളന്മാരുടെ നിർമ്മാണ വൈദഗ്ധ്യത്തിലൂടെയും സാദ്ധ്യമാകുന്നതാണ്. എന്നാൽ ഒന്നാമത്തെ ലക്ഷ്യം സാദ്ധ്യമാകണമെങ്കിൽ വീട്ടിനുള്ളിലെ അന്തരീക്ഷം ഉർജ്ജ്വസ്വലമാകണം. നാം വസിക്കുന്ന വീടും പരിസരവും ഊർജ്ജ്വസ്വലമല്ലെങ്കിൽ അതിലെ താമസ്സക്കാർക്കു ബുദ്ധിയും, ശക്തിയും, ആരോഗ്യവും ക്ഷയിച്ചു ദുരിതങ്ങൾ അനുഭവിക്കേണ്ടി വരും. അങ്ങനെ ഉണ്ടാകുന്ന ദുരിതങ്ങളിൽ നിന്നും രക്ഷ നേടാൻ നാം ചെയ്യെണ്ടത് വീടു വാസ്തു നിയമങ്ങളും അതിലെ വിധികളും അനുസരിച്ച് സംവിധാനം ചെയ്യുകയും നിർമ്മാണം നടത്തുകയുമാണ്.


ഒരോ മനുഷ്യർക്കും ‘സുഖം’ നൽകുന്ന അടിസ്ഥാനത്തിലാണു വാസ്തു ശാസ്ത്രം അതിന്റെ ഓരൊ നിയമവും വിധികളും ചിട്ടപ്പെടുത്തിയിട്ടുള്ളത്. സുഖം എന്ന വാക്കു വാസ്തു ശാസ്ത്രത്തിന്റെ സംഭവനയാണു. ‘സു’ എന്നാൽ നല്ലതു എന്നാണർത്ഥം. ‘ഖം’ എന്നാൽ  ആകാശം, ഇടം എന്നൊക്കെ വിവക്ഷ. അതിനാൽ സുഖം എന്നാൽ ‘നല്ല ഇടം’ എന്നു പറയാം. ആ ഇടം മോശമാകുമ്പോൾ ദുഖം അഥവ ദുസ്സഹമായ ഇടം ആകും

 

 

പ്രകാശപൂരിതവും പ്രപഞ്ച ചൈതന്യ കേന്ദ്രവുമായ സൂര്യനും, ആ സൂര്യനെ കേന്ദ്രമാക്കി ഭ്രമണം ചെയ്യുന്ന ഗ്രഹങ്ങളും, നക്ഷത്രങ്ങളൂം, ഭൂമിയുമായും ഭൂമിയിലെ ജീവജാലങ്ങളുമായും ബന്ധപ്പെട്ടു നിൽക്കുന്നു. സൂര്യന്റെ ആകർഷണത്തിനു വിധേയമായി സ്വന്തം പന്ഥാവിലൂടെയും നക്ഷത്ര മേഖലകളിലൂടെയും ഭ്രമണം ചെയ്തു കൊണ്ടിരിക്കുന്ന ഗ്രഹങ്ങളുടെയും നക്ഷത്രങ്ങടെയും പ്രഭാവവും ഉർജ്ജ്വവും ഭൂമിയിലെ സകല ജീവജാലങ്ങളും സ്വീകരിച്ചുകൊണ്ട് ജനിക്കുകയും വിവിധ സുഖദുഖാനുഭവങ്ങൾ ഉൾക്കൊണ്ടുകൊണ്ട് വളരുകയും ഒടുവിൽ ശരീരം ഉപേക്ഷിച്ചു താൻ വന്ന സ്ഥലത്തേയ്ക്കു തിരികെ പോവുകയും ചെയ്യുന്നു. സൗരയൂധനാഥനായ സൂര്യന്റെ കിരണങ്ങൾ ഈ പ്രപഞ്ചത്തിലെ എല്ലാ ചരാചരങ്ങളിലും പതിക്കുകയും ഊർജ്ജം പകരുകയും ചെയ്യുന്നു. അതെപൊലെ മറ്റു ഗ്രഹങ്ങളും നക്ഷത്രങ്ങളും ജീവജാലങ്ങൾക്കു ഉർജ്ജ സ്രോതസുകളാണ്. ഊർജ്ജ സ്രോതസ്സുകളിൽ കാഠിന്യമേറിയതും അത്യന്താപേക്ഷിതവുമായതും സൗരൊർജ്ജം ആണ്. എന്നാൽ അതിന്റെ കാഠിന്യത്തെ പ്രതിരോധിക്കാൻ ഭൂമിയിലെ ജീവികൾക്ക് സാധിക്കില്ല. അതിന്റെ ശക്തിയെ പ്രതിരോധിക്കാൻ നാം വസിക്കുന്ന ഭൂമിയുടെ ആകർഷണ വികർഷണ ശക്തി നമുക്കു സഹായകമാകും. ആ പ്രതിരോധശക്തിക്കു പറയുന്ന പേരു ജിയൊമാഗ്നെറ്റിക് എനേർജി എന്നാണ്. സൗരോർജ്ജവും ജിയൊമാഗ്നെറ്റിക ഊർജ്ജവും കൂടി സന്തുലിതമായ അളവിൽ നാം വസിക്കുന്ന വസിതികളിലും ചുറ്റുപാടിലും നിറഞ്ഞു നിന്നാൽ മാത്രമെ മനുഷ്യർക്കു ആ ഭവനത്തിൽ ആയൂരാരോഗ്യ സൗഖ്യത്തൊടെ പാർക്കൻ സാധിക്കുകയുള്ളു. അതിനു വസ്തുവിന്റെ അഷ്ട്ദിക്കുകളും ക്രമീകരിക്കപ്പെടുകയും പ്രയോജനപ്പെടുത്തുകയും വേണം. അതു സാദ്ധ്യമാകാൻ ചെയ്യേണ്ടത് നമ്മളുടെ പൂർവ്വാചാര്യന്മാരും ഋഷിവര്യന്മാരും നിഷ്കർശിച്ചിരിക്കുന്ന നിയമങ്ങളും, വിധികളും അനുസരിച്ചു ഗൃഹം വിഭാവനം ചെയ്യുകയും പണിയുകയും ആണ്. നമ്മുടെ പൂർവ്വചാര്യന്മാരയ ഋഷിശ്രേഷ്ട്ന്മാരുടെ മനോമുകുരത്തിൽ തെളിഞ്ഞു വന്നതും, അവരുടെ കാലാകാലങ്ങളിലെ നിരീക്ഷണങ്ങളിലുടെയും, അറിവിലുടെയും സ്വായത്തമാക്കിയ പ്രമാണമാണു വാസ്തു വിദ്യ അഥവ വാസ്തു ശാസ്ത്രം. വാസ്തു വിദ്യ അനേകം വിധികളും വിധിനിഷേധങ്ങളും അടങ്ങിയ ശാസ്ത്ര പ്രമാണമാണു. ആ ശാസ്ത്രത്തെ പൂർണ്ണമായി വിശ്വസിച്ച് അതിലെ നിഷ്കർഷകൾ അനുസരിച്ചു ഗൃഹ നിർമ്മാണം നടത്തിയാൽ നാം ഉദ്ദേശിച്ച ലക്ഷ്യം കൈവരിക്കാൻ സാധിക്കും.


പഞ്ചഭൂതങ്ങളും വാസ്തുവും                

 

ഈ പ്രപഞ്ചവും അതിൽ വസിക്കുന്ന സർവ്വ ചരാചരങ്ങളും പഞ്ചഭൂതങ്ങളുടെ സംഗമമൊ പ്രകടിത രൂപമൊ ആണ്. നമ്മുടെ വികാരങ്ങളെയും മനസ്സിനെയും ആരോഗ്യത്തേയും നിയന്ത്രിക്കുന്നതു പഞ്ചഭൂതങ്ങളാണ്. മനുഷ്യ ശരീരത്തിനു ആവശ്യമായ ഉർജ്ജങ്ങളുടെ വിതരണത്തെ പഞ്ചഭൂതങ്ങളാണു നിയന്ത്രിക്കുന്നത്. കർബൊഹൈഡ്രേറ്റുകൾ, പ്രോ ട്ടീനുക

 ൾ, കൊഴുപ്പു, പഞ്ചസാര എന്നിവയുടെ അളവിനെയും ശരീരത്തിലെ ഗ്രന്ധികളെയും പഞ്ചഭൂതങ്ങൾ നിയന്ത്രിക്കുന്നു. ബാഹ്യലോകത്തുനിന്നും ലഭിക്കുന്ന താപം, വെളിച്ചം, ശബ്ദം, ജലം, വായു, കോസ്മിക് എനർജി, കാന്തിക ഉർജ്ജം എന്നിവയെയും നിയന്ത്രിക്കുന്നത്   പഞ്ചഭൂതങ്ങളാണ്. പഞ്ചഭൂതങ്ങളും ഉർജ്ജവും സമതുലനത്തിലിരിക്കുമ്പോൾ മനുഷ്യനു കരുത്ത്, ആരോഗ്യം, സന്തോഷം, ഉൽസാഹം എന്നിവ നൽകിക്കൊണ്ട് അവരെ വിജയത്തിലെയ്ക്കു നയിക്കും. എന്നാൽ ആന്തരികവും ബാഹ്യവുമയ കാരണങ്ങളാൽ അവയുടെ തുലനാവസ്ഥയ്ക്കു മാറ്റം വരുമ്പോൾ എല്ലാം തകിടം മറിയും. മനുഷ്യ ശരീരത്തിലെ പഞ്ചഭൂതങ്ങൾക്കു ബുദ്ധിമുട്ടുണ്ടാകുമ്പോൾ രോഗദായകരായ പിത്തം, കഫം, വാതം എന്നീ ത്രിദോഷങ്ങളുടെ തുലനാവസ്ഥയ്ക്കു കോട്ടം വരികയും മനുഷ്യന് മാനസ്സിക സമ്മർദ്ദം, ടെൻഷൻ, മറ്റ് ആരോഗ്യ പ്രശ്നങ്ങൾ എന്നിവയെല്ലം ഉടലെടുക്കുകയും ചെയ്യും. മനുഷ്യന്റെ മാനസ്സിക നില അപകടത്തിലായാൽ അവരുടെ സുഖവും, സന്തോഷവും, ഉന്മേഷവും എല്ലാം അവസാനിക്കും, ജീവിതം നരക തുല്ല്യം ആവുകയും ചെയ്യും.


വസ്തുശാസ്ത്ര വിധികൾ പാലിച്ചു വീടു നിർമ്മിച്ചാൽ നമ്മൾക്കു ഇങ്ങനെയുള്ള ദുരിതങ്ങൾ ഒഴിവാക്കാൻ സാധിക്കും.

 

വാസ്തുവിന്റെ തത്വങ്ങളും നിർദ്ദേശങ്ങളും പ്രയോഗത്തിൽ വരുത്തിയാൽ ഭൂമിയിൽ വസ്സിക്കുന്ന എല്ലവർക്കും അമരത്വം (മരണമില്ലത്ത അവസ്ഥ) നേടാൻ കഴിയും എന്നാണ് ആചാര്യ മതം.


അഷ്ടദിക് മഹത്മ്യം

 

വാസ്തുശാസ്ത്ര പ്രകാരം തെക്കും വടക്കും കിഴക്കും പടിഞ്ഞാറും കൃത്യമായി കണക്കാക്കി നേർ ദിക്കനുസ്സരിച്ചു വേണം ഗൃഹം നിർമ്മിക്കാൻ. ഈ നാലു ദിക്കുകളെയും മഹാദിക്കുകളായി കരുതണം. കൊൺ ദിക്കുകളിലേയ്ക്കു ഗൃഹം തിരിഞ്ഞിരിക്കാൻ പാടില്ല. ദിവസ്സത്തിന്റെ പകൽ ഭരിക്കുന്നത് സൂര്യനും രാത്രി ഭരിക്കുന്നത് ചന്ദ്രനും സൂര്യന്റെ പ്രതിബിംബങ്ങളായ നക്ഷത്രങ്ങളുമാണ്. ഭവന നിർമ്മാണത്തിനു കിഴക്കൊട്ടും വടക്കൊട്ടും നീരൊഴുക്കുള്ള ഭൂമിയാണു അത്യുത്തമം. കിഴക്കൊട്ടും തെക്കൊട്ടും ചെരിവുള്ളതായാൽ മദ്ധ്യമത്തിൽപ്പെടുത്താം. വടക്കോട്ടം പടിഞ്ഞാട്ടും വാസ്തു തിരിഞ്ഞിരുന്നാലും മദ്ധ്യമത്തിൽ തന്നെ എടുക്കാം. പടിഞ്ഞാട്ടും തെക്കൊട്ടും ചെരിവുള്ള ഭൂമി ഒട്ടും പരിഗണിക്കാവുന്നതല്ല. വീടു നിർമ്മിക്കൻ തിരഞ്ഞെടുത്ത ഭൂമിയെ നാലു ഖണ്ഡമാക്കിയാണു വാസ്തുപ്രകാരം തിരിക്കാറുള്ളത്. ഇവയിൽ വടക്കു-കിഴക്കു ഖണ്ഡത്തിലൊ, തെക്കു-പടിഞ്ഞാറു ഖണ്ഡത്തിലൊ ആണു ഗൃഹം നിർമ്മിക്കെണ്ടത്.

 

വീട്ടിലെ അന്തേവാസികൾക്കു ആവശ്യമായ അളവിൽ ഭൗമോർജ്ജവും പ്രപഞ്ചിക ഊർജ്ജവും വിതരണം ചെയ്യപ്പെടുന്നതു അഷ്ട്ദിക്കുകളിലുടെയാണ്. പ്രകൃതിയുടെ അനുകൂല ഊർജ്ജ തരംഗങ്ങൾ ഈ ദിക്കിലുടെയണു വീടിനുള്ളിലേയ്ക്കു എത്തപ്പെടുന്നത്. കിഴക്കു ദിക്കിനു വെളിച്ചതിന്റെ ദിക്കെന്നു പറയും. 

 

തെക്കുകിഴക്കു ദിക്കിനു അഗ്നിമൂലയെന്നാണു പറയുന്നതു. സൂര്യൻ ഉച്ചയോടടുക്കുമ്പോൾ തെക്കുകിഴക്കു മൂലയിലെത്തും. ആ സമയം ചൂടു അതി കഠിനവും ഉർജ്ജ്വസ്വലവുമാകും. തെക്കു ദിക്കിനു മരണ ദിക്കെന്നു പറയാം ഈ ദിക്കിൽ നിന്നുമാണു വീട്ടിലേയ്ക്കു ഇളം കാറ്റ് കടന്നു വരുന്നത്. അന്തേവാസികൾക്കു ആരോഗ്യം പ്രദാനം ചെയ്യുന്ന ഈ ഇളം കാറ്റിനു രോഗങ്ങളെ ഭേദമാക്കാനും കഴിയും. 

 

തെക്കുപടിഞ്ഞാറു ദിക്കിനു കന്നിമൂല എന്നു പേർ. ഈ ദിക്ക് ഏറ്റവും ശക്തിയേറിയതാണു. പകൽ സമയം വീടിനുള്ളിൽ എത്തപ്പെടുന്ന ഉർജ്ജങ്ങൾ ഈ ദിക്കിലാണു ശേഖരിക്കപ്പെടുന്നതു. കൂടാതെ സൂര്യാസ്തമനം നടക്കുന്നതും ഈ ദിക്കിലാണു.

 

പടിഞ്ഞാറു ദിക്കിനു ഇരുട്ടിന്റെ ദിക്കെന്നാണു പറയുക. മനുഷ്യനും മറ്റു ജീവികൾക്കും അത്യാവശ്യമായിട്ടുള്ള മഴയുടെ ദിക്കാണു പടിഞ്ഞാറു. ഈ ദിക്കിൽ നിന്നും വരുന്ന ചൂടിനു കാഠിന്യം കൂടുതലായിരിക്കും. വടക്കു- പടിഞ്ഞാറു ദിക്കിനു വായൂ ദിക്കെന്നു പറയാം. വായൂ ദിക്കുലൂടെയണു വീട്ടിനുള്ളിലേയ്ക്കു വായൂ പ്രവഹിക്കുന്നതു. വായുവിലൂടെയാണു പ്രാണോർജ്ജം വീട്ടിൽ ലഭ്യമാകുന്നത്. 

 

വാസ്തു ശാസ്ത്രത്തിൽ ഏറ്റവും പ്രധാനമായി കണക്കാക്കുന്നതു വടക്കു ദിക്കിനെയാണ്. ഈ ദിക്കിനെ ജീവന്റെ ദിക്കെന്നു വിളിക്കും. സൂര്യന്റെ അനുകൂല തേജസ്സിനെ ഏറ്റവും കൂടുതൽ സ്വീകരിക്കപ്പെടുന്നത് ഈ ദിക്കിലൂടെയാണ്. ഈ ദിക്കിൽ നിന്നും വരുന്ന കാറ്റിനു ‘ഉണക്കിയെരിക്കുന്ന വായൂ’ എന്നു പറയും. ഇതിനു മധുരമായ രുചിയും പശിമയും ഉണ്ടായിരിക്കും. ഇവിടുത്തെ ഇളം കാറ്റിനു സുഖകരമായ അനുഭൂതിയുണ്ടാകും. അഷ്ടദിക്കുകളിൽ വെച്ചേറ്റവും വിശുദ്ധമായ ദിക്കു ഈശാന ദിക്കാണൂ. അന്തരീക്ഷത്തിൽ നിന്നും പ്രാപഞ്ചിക ഉർജ്ജം സ്വീകരിക്കപ്പെടുന്ന വ്യോമതന്തു ( ആന്റിന)      പോലെയാണു ഈ ദിക്കു പ്രവർത്തിക്കുന്നതു. ഈ ദിക്കിൽ നിന്നും ലഭിക്കുന്ന ഊർജ്ജം തെക്കുപടിഞ്ഞാറെ മൂലയിൽ ചെന്നെത്തി മറ്റു ശക്തികളുമായി പ്രതിപ്രവർത്തനം നടത്തി വീടിനുള്ളിൽ മുഴുവൻ ഉർജ്ജം നിറഞ്ഞു നിൽക്കുന്നു.

 

വാസ്തു ശാസ്ത്ര വിധിയനുസ്സരിച്ചു അഷ്ട്ദിക്കുകളുടെ പ്രധാന്യം മനസ്സിലാക്കി വീടു നിർമ്മിച്ചാൽ അയൂരാരോഗ്യ സൗഖ്യത്തൊടെ ദീർഘനാൾ ആ വീട്ടിൽ താമസ്സിക്കാം.

 

വാസ്തുവും ജ്യോതിഷവും

 

വിധികളും വിധിനിഷേധങ്ങളും നിറഞ്ഞതാണ് വാസ്തുശാസ്ത്രം.  വിധികളെ നിഷേധിച്ചാൽ അതി കഠിനമായ മരണം വരെ സംഭവിക്കാവുന്ന ദോഷങ്ങളാണു വാസ്തു ശാസ്ത്രത്തിൽ പ്രവചിക്കപ്പെട്ടിട്ടുള്ളത്. മനുഷ്യ ജീവിതത്തിൽ അനുഭവിക്കാനിടയുള്ള നല്ലതും ചീത്തയും ആയ സർവ്വ അനുഭവങ്ങൾക്കും കാരണം വാസ്തുവിന്റെ അല്ലെങ്കിൽ താമസ സ്ഥലത്തിന്റെ നന്മയൊ തിന്മയൊ കൊണ്ട് ആണെന്നു ധരിക്കുന്നതു തീർത്തും ശരിയല്ല. അതിനു ശരിയായ ഒരു ഉത്തരം കിട്ടണമെങ്കിൽ അവരവരുടെ ജാതകം കൂടി പരിശോധിക്കണം. നമ്മളുടെ ജാതക ഫലങ്ങൾ, അഥവ തലവര നല്ലതാണെങ്കിൽ നമ്മൾക്ക് ജീവിതത്തിൽ നല്ല അനുഭവങ്ങളും നല്ല വീടും ഉയർച്ചയും ഉണ്ടാകും മറിച്ചായാൽ ദുരനുഭവങ്ങളും ദുർനിമിത്തങ്ങൾ നിറഞ്ഞ വീടും കിട്ടാൻ ഇട വരാം. അതുകൊണ്ട് ഒരു കാര്യം വ്യക്തമാകുന്നത് വാസ്തു ശാസ്ത്ര വിധി നിഷേധങ്ങളുടെ ദുരനുഭവങ്ങളെ വിലയിരിത്തുമ്പോൾ നാം അവനവന്റെ ജാതക ഫലങ്ങൾ കൂടി കണക്കിലെടുക്കണം. 

 

വാസ്തു ശാസ്ത്രവും ജ്യോതിശാസ്ത്രവും പരസ്പരം പൂരകങ്ങളാണ്. അവ ഒന്നിനോടൊന്ന് ചേർത്തു വെച്ചു വേണം പ്രവചനങ്ങൾ നടത്താൻ. വാസ്തു ശാസ്ത്രത്തിലെ ഒട്ടുമിക്ക ഗണിതങ്ങളും ജ്യോതി ശാസ്ത്രവുമായി ബന്ധപ്പെടുന്നതാണ്. ജാതകവും പ്രശ്നവും ആണ് ജ്യോതിഷത്തിന്റെ നെടും തൂണുകൾ. ജാതക നിരൂപണത്തിലൂടെ ഒരു വ്യക്തിയുടെ ജനനം മുതൽ മരണം വരെയുള്ള ജീവിതാനുഭവങ്ങളെ പ്രവചിച്ചു മുൻകരുതലുകൾ നൽകുബോൾ പ്രശ്നത്തിലുടെ വർത്തമാനകാലത്തിലെ അയാളുടെ വരാൻ പോകുന്ന അനുഭവങ്ങളെ മുൻകൂട്ടി കാണിച്ചു തരുന്നു. 

 

മനുഷ്യനും ജ്യോതിഷവും

 

കാലത്തിന്റെ ശാസ്ത്രമാണ് ജ്യോതിഷം.  

 

എല്ലാ വസ്തുക്കളുടെയും സൃഷ്ടി സ്ഥിതി സംഹാരകർത്തൃത്വം വഹിക്കുന്നത് കാലമാണ്. കാലത്തെ അറിയാൻ  ജ്യോതിഷത്തിലൂടെ മാത്രമേ മനുഷ്യനു കഴിയൂ. ഗുണകാലങ്ങൾ അറിഞ്ഞു പ്രവർത്തിക്കാനും ദോഷകാലങ്ങൾ മനസ്സിലാക്കി പ്രതിവിധി ചെയ്യാനും കഴിഞ്ഞാൽ  പുരോഗതി ഉണ്ടാകും.

 

 

പൂർവ്വ ജന്മത്തിൽ ചെയ്ത കർമ്മങ്ങൾ ശുഭമാകട്ടെ അശുഭമാകട്ടെ അവയെ ഒരാളുടെ ജനനസമയത്തെ ഗ്രഹങ്ങൾ (ഗ്രഹനില) സൂചിപ്പിക്കുന്നു. 

 

പ്രപഞ്ചം, നക്ഷത്രങ്ങൾ, ഗ്രഹങ്ങൾ, പ്രകൃതി മുതലായവയെ സമഗ്രമായി പ്രതിപാദിക്കുന്ന ശാസ്ത്ര ശാഖയാണ് ജ്യോതിശാസ്ത്രം അഥവാ astronomy എങ്കിൽ ഗ്രഹങ്ങളുടെ സ്ഥാനവും അവയുടെ സഞ്ചാരവും ചലനങ്ങളും അനുസരിച്ചു ഒരു വ്യക്തിയുടെ ജീവിത യാത്രാഫലങ്ങളെ അപഗ്രഥിക്കുന്ന മറ്റൊരു ശാസ്ത്ര ഭാഗമാണ് ജ്യോതിഷ ശാസ്ത്രം അഥവാ ജ്യോതിഷ വിദ്യ. ജ്യോതിഷശാസ്ത്രം ഇന്ദ്രിയ പ്രത്യക്ഷമായ ഒരു ശാസ്ത്രമല്ല. ശാസ്ത്രാഭ്യസനം കൊണ്ട് നേടേണ്ട അറിവാണത്. 

 

ജ്യോതിസ് എന്നാൽ പ്രകാശം. ജ്യോതിസ്സിനെ സമ്പത്തിച്ച വിജ്ഞാനമാണ് ജ്യോതിഷം എന്ന് പറയാം. ജ്യോതിസ് എന്ന്  ഉദ്ദേശിക്കുന്നത് ഗ്രഹങ്ങളെയും നക്ഷത്രങ്ങളെയും ആണ്. 

 

പഞ്ചഭൂതങ്ങളാൽ സൃഷ്ടിക്കപ്പെട്ടതാണ് ഈ പ്രപഞ്ചവും സർവ്വചരാചരങ്ങളും. പ്രപഞ്ചത്തിന്റെ ഭഗമാണ് ആകാശവും അതിൽ വിഹരിക്കുന്ന കൊടാനുകോടി നക്ഷത്രങ്ങളും ഗ്രഹങ്ങളും. മനുഷ്യ ശരീരത്തിലേയ്ക്കു മാത്രമല്ല ഭൂമിയിലെ സകലചരാചരങ്ങളിലലേയ്ക്കും അവയുടെ ശക്ത്യാംശംങ്ങൾ സദാ വിന്യസിച്ചുകൊണ്ടിരിക്കുന്നു. ഈ ശക്ത്യാംശംങ്ങൾ പരസ്പരമുള്ള സൂക്ഷ്മാകർഷണം വിസ്ഫൊടനാദികളാൽ അവയ്ക്കാധാരമായ ശരീരത്തിലുടെ ശരീരത്തിൽ പല പ്രവർത്തനങ്ങളും നടത്തുന്നുണ്ട്. ജീവിത ചൈതന്യം പോലും അതിനു വിധേയമാകുന്നു. ഭൂമിയുടെ മണവും സൂര്യചന്ദ്രാദികളുടെ പ്രകാശരശ്മികളും ഏൽക്കാത്ത ഒരു വിത്തും ഈ ഭൂമിയിൽ വിളയ്ക്കുകയില്ല, ഒരു ചെടിയും വളരുകയില്ല. ഇത്തരത്തിൽ സൂര്യചന്ദ്രാദിഗ്രഹങ്ങളുടെ നോട്ടങ്ങൾ ഈ പ്രപഞ്ചത്തിലെ സർവ്വ ചരാചരങ്ങളും ഏറ്റുവങ്ങുന്നു എന്നുള്ള കാര്യം സുവ്യക്തമാണ്. 

 

സൗരയുഥ സിദ്ധാന്തമനുസ്സരിച്ച് സൂര്യനു ചുറ്റും പ്രദക്ഷിണം വെച്ചു ചലിച്ചുകൊണ്ടിരിയ്ക്കുകയാണു അതിലുൾപ്പെട്ട സകല ഗ്രഹങ്ങളും നക്ഷത്രങ്ങളും. അങ്ങനെ വരുമ്പോൾ ഒരോ സമയത്തും അതിൽ നിന്നൊക്കെ സ്ഫുരിക്കുന്ന പ്രകാശ രശ്മികളുടെ അളവിനും ശക്തിയ്ക്കും വ്യത്യാസമുണ്ടാകും എന്ന കാര്യവും ന്യായ യുക്തമാണ്. ഇതു തികച്ചും ഒരു ശാസ്ത്രീയ നിഗമനം തന്നെ. അങ്ങനെ ഒരു വ്യക്തിയുടെ ജനന സമയത്തു ഉദിച്ചു നിൽക്കുന്ന ഗ്രഹങ്ങളുടെ നിലയും സ്ഥാനവും മനനം ചെയ്തു ശാസ്ത്രീയ ഗണനനിഗമനങ്ങളിലുടെ തയ്യറാക്കുന്നതാണ് ആ വ്യക്തുയുടെ ഗ്രഹനില. ഈ ഗ്രഹനിലയുടെ അടിസ്ഥാനത്തിലാണ് ജ്യോതിഷ പണ്ഡിതൻ ഭൂത ഭാവി വർത്തമാനകാലത്തെ ഗണിക്കുന്നത്. ഈ പ്രവചനങ്ങൾ തെറ്റാണെന്നൊ അന്ധവിശ്വാസമാണെന്നൊ പറഞ്ഞു നിരാകരിക്കുന്നതു ഉചിതമല്ല. എന്നിരുന്നാലും ഏതു കാര്യവും വിശ്വസിക്കനും അവിശ്വസിക്കുവാനും ഉള്ള സ്വാതന്ത്ര്യം ഒരൊ വ്യക്തിക്കുമുണ്ട്.

 

 

ജനന സമയത്തുള്ള ഗ്രഹസ്ഥിതിയും നക്ഷത്ര സ്ഥിതിയും അധാരമാക്കി ഒരാളുടെ ഭാവി ജീവിതത്തെ വളരെ യുക്തി സഹജമായി ശാസ്ത്രീയ നിരീക്ഷണങ്ങലളിലൂടെ തന്റെ മുൻപിലുള്ള തെളിവുകളെ നിരത്തി വെച്ച് ബുദ്ധിയും യുക്തിയും കോർത്തിണക്കി മനസ്സുകൊണ്ട് ചുഴിഞ്ഞാലൊചിച്ചു ഒരു നല്ല ജ്യോതിഷ പണ്ഡിതനു പ്രവചിക്കൻ സാധിക്കും. ഗ്രഹനില കൊണ്ട് ഒരാളുടെ ശരീരസ്ഥിതി സ്വഭാവം, ആരോഗ്യം, ആയുസ്, വിദ്യാഭ്യാസം, കർമ്മം, ജീവിത നേട്ടങ്ങൾ തുടങ്ങിയ സർവ്വകാര്യങ്ങളും എങ്ങനെ ആകുമെന്ന് ഗ്രഹിക്കാൻ ജ്യോതിഷത്തിലുടെ സാധിക്കും. 

 

ജാതകം ഒരു വ്യക്തിയുടെ ജനനം മുതൽ മരണം വരെയുള്ള ഫലങ്ങൾ പ്രവചിക്കുമ്പോൾ പ്രശ്നത്തിൽ ജാതകൻ ഇപ്പോൾ ഈ സമയത്ത് അല്ലെങ്കിൽ സമീപ ഭാവിയിൽ അനുഭവിക്കാൻ പോകുന്ന കാര്യങ്ങളെ പ്രവചിക്കുന്നു. ജാതകത്തിൽ ജനനസമയമാണു അടിസ്ഥാനമെങ്കിൽ പ്രശ്നത്തിൽ ചോദ്യം ചോദിക്കുന്ന സമയമാണു അടിസ്ഥാനം.

 

ഒരു വ്യക്തിയുടെ തലയിലെഴുത്ത് (ഗ്രഹനില) ഈ ജീവിതത്തിൽ ആരാലും മാറ്റാനോ മായ്ക്കാനോ സാധിക്കില്ല. അതു ഹരിക്കൊ, ഹരനോ, സുരനോ, ബ്രഹ്മാവിനൊ പോലും മാറ്റാൻ സധിക്കില്ല. ഒരു വ്യക്തിയുടെ ജീവിതത്തിൽ അനുഭവിക്കാൻ വിധിക്കപ്പെട്ടത് സുഖമായാലും ദു:ഖമായാലും അതു അനുഭവിച്ചു തന്നെ തീരണം.

 



ശുഭം